ചാവക്കാട് : ബസ്റ്റാന്റില്‍ സമയത്തെചൊല്ലി ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിയായ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. എടക്കഴിയൂര്‍ അയ്യത്തയില്‍ വീട്ടില്‍ സുലൈമാന്‍
മകന്‍ ഷംസീറി(32) നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച്ചയാണ് സംഭവം. സമയത്തെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കവും
സംഘട്ടനവും ഇവിടെ പതിവാണ്. ഷംസീറിനെ കോടതിയില്‍ ഹാജരാക്കി.