പുന്നയൂര്‍ക്കുളം: ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയില്‍ വി.അന്തോണീസിന്റെയും വി.സെബസ്റ്റിയനോസിന്റെയും തിരുനാള്‍ നാളെ. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ വെള്ളിയാഴ്ച്ച തൃശൂര്‍ അതിരൂപത ജനറാല്‍ റവ.ജോര്‍ജ് കൊമ്പാറ ഉദ്ഘാടനം ചെയ്യും. വടക്കേകാട് എസ്‌ഐ പി.കെ.മോഹിത് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. ഇന്ന് രാവിലെ ദിവ്യബലി, കൂടുതുറക്കല്‍,തിരു സ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവയ്ക്കല്‍, അമ്പ്,വള എഴുന്നള്ളിപ്പ് എന്നിവ നടക്കും.രാത്രി 11 നു എഴുന്നള്ളിപ്പ് സമാപനത്തിനു ശേഷം മെഗാ ബാന്റ്‌സെറ്റ് മേളം നടക്കും.
തിരുനാള്‍ ദിനമായ ഞായറാഴ്ച കുര്‍ബാനക്ക് ഫാ.സിന്റൊ തൊറയന്‍ കാര്‍മികത്വം വഹിക്കും. ഫാ.വര്‍ഗീസ് കാക്കശേരി സന്ദേശം നല്‍കും. വൈകിട്ട് 6.30 നു നടക്കുന്ന കാരുണ്യസ്പര്‍ശം മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.കെ.വി.അബ്ദുല്‍ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.തുടര്‍ന്ന് പാണ്ടിമേളം നടക്കും.തിങ്കളാഴ്ച രാത്രി എഴിനു മൂവ്വാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സിനന്റെ ഗാനമേള,ചൊവ്വാഴ്ച എഴിനു പുലിമുരുകന്‍ സിനിമാപ്രദര്‍ശനം എന്നിവ ഉണ്ടാകുമെന്ന് ഭാരവാഹികളായ ഫാ.ജാക്‌സണ്‍ കൂനംപ്ലാക്കല്‍,എം.ജോഷി ജോസഫ്,കെ.എല്‍.വര്‍ഗീസ്,സി.ആര്‍.ജിജോ എന്നിവര്‍ അറിയിച്ചു.