Select Page

Author: chavakkadonline

പള്ളിക്കാട്ടില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍

വടക്കേകാട് : പള്ളിക്കാട്ടില്‍ യുവാവ് തൂങ്ങിമരിച്ചനിലയില്‍. വടക്കേകാട് ഏരിഞ്ഞിപ്പടി ഖബര്‍സ്ഥാനിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍കണ്ടെത്തിയത്. പുളിക്കപ്പറമ്പിൽ മുഹമ്മ തുണ്ണി (മീശ മുഹമ്മദുണ്ണി)യുടെ മകൻ ജാഫർ ആണ് മരിച്ചത്. ഗള്‍ഫില്‍ നിന്നും നാല് ദിവസത്തെ അവധിക്ക് വന്ന ജാഫര്‍ ഇന്നലെ രാത്രി പതിനൊന്നു മണിക്ക് തിരികെ പോകേണ്ടതായിരുന്നു. ഇന്നലെ രാത്രി ഏഴുമണി മുതല്‍ ജാഫറിനെ കാണാതായതായി വീട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ മദ്രസ്സ വിദ്യാര്‍ഥികളാണ് പള്ളിക്കാട്ടില്‍ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. മദ്രസ്സാധ്യാപകന്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പള്ളിയോടടുത്തുള്ള പറമ്പിലെ മരത്തിന്റെ പള്ളിക്കാട്ടിലേക്ക് ചാഞ്ഞു നില്‍ക്കുന്ന കൊമ്പിലാണ് ജഡം തൂങ്ങി നില്‍ക്കുന്നത്. ചെരിപ്പുകള്‍ മതിലില്‍ ഊരിവെച്ചനിലയില്‍ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന്‍റെ പിരടിയില്‍ പാടുകള്‍ കാണുന്നതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് സംസാരം.   ഫോട്ടോ : വിവരമറിഞ്ഞ് പള്ളിക്കാട്ടില്‍ തടിച്ചുകൂടിയ...

Read More

കോട്ടപ്പടിയില്‍ പാടത്തിനു തീപിടിച്ചു

കോട്ടപ്പടി : കോട്ടപ്പടിയില്‍ പാടത്തിനു തീപിടിച്ചു. കോട്ടപ്പടി -തമ്പുരാന്‍പടി റോഡില്‍ മിലന്‍ ഓഡിറ്റോറിയത്തിനു പിറകിലെ പാടത്തിനാണ് തീപിടിച്ചത്. ഉച്ചക്ക് ഒന്നരമണിയോടെയാണ് തീപിടിച്ചത്. പാടത്ത് തീപടര്‍ന്നത്തോടെ മേഖലയാകെ പുകയില്‍ മുങ്ങി. കുന്നംകുളത്ത് നിന്നും ഗുരുവായൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സിന്‍റെ നാല് യൂണിറ്റുകളുടെ ഒരു മണിക്കൂര്‍ നീണ്ടുനിന്ന തീവ്രശ്രമത്തിനൊടുവില്‍ തീ...

Read More

വനിതകള്‍ക്ക് മുട്ടക്കോഴി വിതരണം ചെയ്തു

ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വനിത ഗുണഭോക്താക്കള്‍ക്കുള്ള മുട്ടക്കോഴി വിതരണം കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 45 ദിവസം പ്രായമുള്ള 10 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതമാണ് തിരഞ്ഞെടുത്ത വനിത ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, എം.ബി.രാജലക്ഷ്മി, സഫൂറ ബക്കര്‍, പി.പി.നാരായണന്‍, ജനാര്‍ദ്ദനന്‍, പി.ഐ.വിശ്വംഭരന്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.രഞ്ജി ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം...

Read More

നഗരസഭയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

ചാവക്കാട്: നഗരസഭ 2017-18 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍ പെട്ട എട്ടാം തരം വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. രണ്ടര ലക്ഷം രൂപ ചെലവിലാണ് നഗരസഭയിലെ 50 വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തത്. മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സൈക്കിള്‍ വിതരണം കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, എ.സി.ആനന്ദന്‍, എ.എ.മഹേന്ദ്രന്‍, എം.ബി.രാജലക്ഷ്മി, സഫൂറ ബക്കര്‍, മണത്തല സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.പി.മറിയക്കുട്ടി, ഹെഡ്മാസ്റ്റര്‍ കെ.വി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. Photo: ചാവക്കാട് നഗരസഭയില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം...

Read More

ചരമം – തിരുവെങ്കിടം തരകന്‍ ചാക്കു (93)

ഗുരുവായൂര്‍: തിരുവെങ്കിടം തരകന്‍ ചാക്കു (93) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ വെറോനിക്ക. മക്കള്‍: എല്‍സി, ലിസി, ഗ്രേസി, ജോര്‍ജ്, ജോഷി, സിസ്റ്റര്‍ പ്രിന്‍സ്‌ലിന്‍. മരുമക്കള്‍: ജോസ്, തോമസ്, ഡേവിസ്, ജോയ്‌സി,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2018
S M T W T F S
« Feb    
 123
45678910
11121314151617
18192021222324
25262728293031