ചാവക്കാട് : ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടപ്പുറം അഞ്ചങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍ തൊടു വീട്ടില്‍ മാധവൻ ( നാഥൻ 60) യാണ് വീടിനുള്ളിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ നാട്ടുകാര്‍ ഉടന്‍ തന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം ആറു മണിയോടേയായിരുന്നു സംഭവം. ഭാര്യ: ശാരദ. മക്കള്‍: സനീഷ് (ഖത്തര്‍), സബിത, സരിത, പരേതയായ ഷാലിനി.