Header

ഓട്ടോറിക്ഷയില്‍ മറന്നുവെച്ച 10 പവന്‍ സ്വര്‍ണ്ണം ഉടമക്ക് തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

പുന്നയൂര്‍ക്കുളം: ഓട്ടോറിക്ഷയില്‍ മറന്നുവെച്ച 10 പവന്‍ സ്വര്‍ണ്ണം ഉടമക്ക് തിരികെ നല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി. പുന്നയൂര്‍ക്കുളം എ ഇ ഒ സെന്ററില്‍ ഓട്ടോയോടിക്കുന്ന ചെറായി ഇടിയാട്ട് സുബ്രഹ്മണ്യനാണ് തന്റെ ഓട്ടയില്‍ യാത്രക്കാരി മറന്നുവെച്ച് സ്വര്‍ണ്ണം തിരികെ നല്‍കിയത്. ആറ്റുപുറത്ത് നിന്നും കയറി വടക്കേക്കാട് ഇറങ്ങിയ പരൂര്‍ സ്വദേശിനിയായ യുവതിയുടെ മകന്റെ സ്‌കൂള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് ഓട്ടോ ഡ്രൈവര്‍ കൈമാറിയത്. കുന്നംകുളം ഭാഗത്ത് നിന്നും പുന്നയൂര്‍ക്കുളത്തേക്ക് തിരികെ വരുന്നതിനിടെ ആറ്റുപുറത്ത് നിന്നും ആവശ്യപ്പെട്ടതനുസരിച്ച് വടക്കേക്കാട്ട് എത്തിക്കുകയായിരുന്നു. ശേഷം വീട്ടിലെത്തിയ സുബ്രഹ്മണ്യന്‍ ഓട്ടോയില്‍ ബാഗ് കാണുകയായിരുന്നു. സ്‌കൂള്‍ ബാഗായതിനാല്‍ അന്വേഷിച്ച് വരുമെന്ന് കരുതി കാത്തിരുന്നുവെങ്കിലും ആരും വരാതിരുന്നതിനെ തുടര്‍ന്ന് ബാഗില്‍ നിന്നും പുസ്തകളെടുത്ത് കുട്ടിയുടേയൊ സ്‌കൂളിന്റേയൊ വിലാസം പരിശോധിക്കുമ്പോഴാണ് സ്വര്‍ണ്ണം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സ്‌കൂള്‍ ബുക്കില്‍നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ച് വീട് കണ്ടെത്തി സ്വര്‍ണ്ണവും ബാഗും വീട്ടിലെത്തിക്കുകയായിരുന്നു. ഇതിനിടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടത് സംബന്ധിച്ച് വടക്കേക്കാട് പൊലിസില്‍ പരാതി നല്‍കിയിരുന്ന വീട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയും എസ് ഐ മോഹിദിന്റെ സാനിധ്യത്തില്‍ സ്വര്‍ണ്ണം കൈമാറുകയായിരുന്നു.

thahani steels

Comments are closed.