ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പൊതു യോഗവും പഠന ശിബിരവും നടത്തി. സംഘം പ്രസിഡണ്ട് അഡ്വ : ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭാ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോക്ടർ അമ്മിണി ആരോഗ്യ ജീവിതത്തിനു ആയൂർവേദവും യോഗയും എന്ന വിഷയത്തിൽ പഠന ക്ലാസ് നടത്തി. രോഗം ഇല്ലാ ജീവിതത്തിനു യോഗയും ആരോഗ്യ സുരക്ഷയ്ക്ക് ആയൂർവേദവുമാണ് ഇന്നത്തെ മനുഷ്യന് വേണ്ടതെന്നു ഡോക്ടർ അഭിപ്രായപ്പെട്ടു. സുനിജ ബിജു, ഖദീജ ഉസ്മാൻ, ഷീന ഉണ്ണികൃഷ്ണൻ, അനിത ശിവൻ, ഷീല ശശികുമാർ, സജിത പ്രകാശൻ, സുലോചന രാമചന്ദ്രൻ, ഹഫ്സ ടീച്ചർ, താഹിറ ബഷീർ എന്നവർ പ്രസംഗിച്ചു.