പുന്നയൂർ: ബാബരി ധ്വംസനം കഴിഞ്ഞ് ഇരുപത്താറ് വർഷം പിന്നിട്ടിട്ടും അനന്തമായി നീങ്ങുന്ന കേസും കേന്ദ്ര സർക്കാരിന്റെ ന്യുനപക്ഷ പിന്നോക്ക വിരുദ്ധ നിലപാടുകളും മതേതര ഇന്ത്യക്ക് ആശങ്കയാണുണ്ടാക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മതേതരത്വ സംരക്ഷണ ദിനാചരണവും പഞ്ചായത്ത് കൺവെൻഷനും എടക്കഴിയൂർ ലീഗ് ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ, കെ.കെ ഇസ്മായിൽ, പി.എം ഹംസ കുട്ടി, എം.വി ഷെക്കീർ, കെ.കെ ഹംസകുട്ടി, പി.വി ശിവാനന്ദൻ, ടി.എ അയിഷ, ബുഷറ ഷംസുദ്ധീൻ, എ.വി അലി, മുട്ടിൽ ഖാലിദ്, കെ.കെബീർ, പി.കെ ഹാരിസ്, അലി അകലാട്, എച്.എ അക്ബർ, സി.പി റഷീദ്, കെ.കെ യുസഫ് ഹാജി, നസീമ ഹമീദ്, സീനത്ത് അഷ്റഫ്, ഷാജിത അഷ്റഫ്, ടി.കെ ഷാഫി, കെ.കെ ഷംസുദ്ധീൻ, കെ.കെ അബൂബക്കർ, കെ.വി ഹുസൈൻ, അസീസ് മന്ദലാംകുന്ന്, കെ.നൗഫൽ എന്നിവർ സംസാരിച്ചു. കൺവെൻഷനിൽ യൂത്ത് ലീഗ് യുവജന യാത്രയെ വരവേൽക്കാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നല്കി. വി സലാം സ്വാഗതവും സി മുഹമ്മദാലി നന്ദിയും പറഞ്ഞു.