ചാവക്കാട്: പുത്തന്‍ കടപ്പുറം സൂര്യ കലാകായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ 103 കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എച്ച് സലാം, കൌണ്‍സിലര്‍ പി.പി.നാരായണന്‍, സൂര്യ കടലാമ സംരക്ഷണ സമിതി പ്രസിഡണ്ട് പി.എ. സെയ്തുമുഹമ്മദ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ ബാസി ബാഹുലേയന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഗണേഷ് കുമാര്‍, സമിതി സെക്രട്ടറി കെ.ഉദയകുമാര്‍, പി.വി. നിതീഷ്, കെ.കെ. മുബാറക്, കെ.എം. അലി., സമിതി അംഗങ്ങളായ പി.എ ഷറഫുദ്ധീന്‍, പി.എം നാസര്‍ പി.എ നസീര്‍, നസീം ടി.എം, ഹനീഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൂര്യ കലാകായിക സാംസ്‌ക്കാരിക വേദി പ്രവര്‍ത്തകര്‍ ഏഴ് കൂടുകളിലായി 700 കടലാമ മുട്ടകളാണ് സംരക്ഷിച്ചുവരുന്നത്. ഇതില്‍ ആദ്യത്തെ കൂട്ടിലെ മുട്ടകളില്‍ നിന്ന് വിരിഞ്ഞിറങ്ങിയ കടലാമക്കുഞ്ഞുങ്ങളെയാണ് വെള്ളിയാഴ്ച കടലിലേക്ക് വിട്ടത്.