ചാവക്കാട്: ദേശീയപാതയില്‍  ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുന്നയൂര്‍ കുഴിങ്ങര കൊച്ചഞ്ചേരി  മുഹദീന്‍ഷാ (19),  അകലാട് മൂത്തേടത്ത്  ആഷിക്ക് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച വൈകിട്ട് 5.45 ഓടെ ദേശീയ പാതയില്‍ അകലാട് കാട്ടിലെ പള്ളി റോഡിനു സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ  അകലാട് നബവി പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആസ്പത്രിയില്‍ എത്തിച്ചു.