കടപ്പുറം : കടപ്പുറം പഞ്ചായത്ത് യു ഡി എഫ്  ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ സി പി എം  കടപ്പുറം ലോക്കൽ കമ്മിറ്റി  പ്രതിഷേധ ധർണ്ണ നടത്തി. ഡി വൈ എഫ് ഐ  ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.വി വിവിധ് ഉദ്ഘാടനം ചെയ്തു. ടി  സിദ്ദി അധ്യക്ഷത വഹിച്ചു.  ടി കെ രവീന്ദ്രൻ സ്വാഗതവും  സി കെ വേണു നന്ദിയും പറഞ്ഞു. ധര്‍ണ്ണക്ക് മുന്നോടിയായി നടന്ന പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിനു  ഷൈലോക്, നിത വിഷ്ണുപാൽ, എം എസ് പ്രകാശൻ, പി എം ബീരു, നസീർ, സിറാജ് എന്നിവർ നേതൃതം നൽകി.