ചാവക്കാട് : ആശുപത്രിക്കടവ് പാലത്തിൽ നിന്നും കനോലി കനാലിലേക്ക് ചാടിയ യുവതിയെ അതുവഴിവന്ന ബൈക്ക് യാത്രികൻ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം.
പുഴയിൽ ചാടിയ യുവതി മുങ്ങിത്താഴുന്നത് കണ്ട മമ്മിയൂർ സ്വദേശി ശബരീഷ് പുഴയിലേക്ക് ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
യുവതിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശബരീഷ് നോടൊപ്പം ഭാര്യയും ബൈക്കിൽ ഉണ്ടായിരുന്നു.