പുന്നയൂർ: എൻ.പി.ആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്
സംസ്ഥാന സർക്കാറിന്റെ
ഒളിച്ചുകളിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എൻ.പി.ആർ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പറയുകയും എന്നാൽ എന്യൂമറേറ്റർമാരുടെ നിയമന ഉത്തരവുമായി മുന്നോട്ടു പോകുന്നതുൾപ്പെടെയുള്ള നടപടിയിൽ പ്രതിഷേധിച്ചാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം പ്രകടനം നടത്തിയത്. എടക്കഴിയൂർ സ്കൂൾ സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം മൂന്നയിനിയിൽ സമാപിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ്
സുലൈമു വലിയകത്ത് അധ്യക്ഷത വഹിച്ചു. വി സലാം, ടി.കെ ഉസ്മാൻ, എ.വി അലി, എസ്.എ അബൂബക്കർ ഹാജി, കെ.കെ അബൂബക്കർ, അസീസ്‌ മന്നലാംകുന്ന്, കെ നൗഫൽ, കെ.കെ യൂസഫ്‌ ഹാജി, ടി.കെ ഷാഫി, പി ഷാഹിദ് എന്നിവർ സംസാരിച്ചു. എം.സി മുസ്തഫ, വി.കെ ഹനീഫ, കെ.കെ ഇസ്മായിൽ, എ.എച്ച്‌ ഷംസുദ്ദീൻ, എൻ.കെ മുസ്തഫ, മുസ്തഫ തങ്ങൾ, ഒ.കുഞ്ഞു, കെ.അബു, വി.പി മൊയ്‌തു ഹാജി, കെ.വി അബ്ദുൽ കാദർ, എ. പി മുഹമ്മദ് കുട്ടി, നിസാർ മൂത്തേടത്ത്, ടി.എം നാസർ, ഫൈസൽ കുന്നമ്പത്ത്, എ. ആലിക്കുട്ടി, എം.സലീം, എം.കെ സി ബാദുഷ, മുസ്തഫ കണ്ണന്നൂർ, ഹുസൈൻ എടയൂർ, വി.എം റഹീം, എ.കെ ഫാസിൽ, എച്ച്‌.എം മുനീർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി