തിരുവത്ര: ദേശീയ പാതയിൽ തിരുവത്ര പുതിയറയിൽ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട കല്ല്യാണ ബസ്സിലെ യാത്രികർക്ക് സ്ഥല സൗകര്യമൊരുക്കി പുതിയറ മുസ്ലിം ലീഗ് ഓഫീസ് മാതൃകയായി.
വയനാട് നിന്നും പറവൂരിലെ കല്ല്യാണവീട്ടിൽ പോയി തിരിച്ച് വരുകയായിരുന്ന കോഴിക്കോട് കുന്ദംമംഗലം സ്വദേശികളുടെ ബസ്സാണ് ചാവക്കാട്-പൊന്നാനി റൂട്ടിൽ ഓടുന്ന ഗ്ലോബ് ബസ്സിന്റെ പുറകിൽ ഇടിച്ചത്.
എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് സ്വാലിഹ്, സബാഹ് ഹംസ, ഹാരിസ് പുതിയറ ഉൾപ്പടെയുള്ളവർ അപകടത്തിൽ പ്പെട്ട വാഹനത്തിലെ യാത്രികർക്ക് സ്ഥല, വാഹന സൗകര്യം ഉൾപ്പടെ എല്ലാവിധ സഹായങ്ങളും ചെയ്ത് കൊടുത്തു