ചാവക്കാട്: ടിപ്പു സുൽത്താൻ റോഡ് ദേശീയപാത പുതിയറയിൽ സ്വകാര്യ ബസ്സിന്‌ പിറകിൽ ടൂറിസ്റ്റ് ബസിടിച്ചു ഏഴുപേർക്ക് പരിക്കേറ്റു. ആറുപേരെ രാജാ ആശുപത്രിയിലും ഒരാളെ ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാലപ്പെട്ടി പള്ളിവളപ്പിൽ സുബൈദ (46), അയിരൂർ പുന്നത്തൂർ വീട്ടിൽ പ്രീത (39), എരമംഗലം ചെരാത്ത രാധ(51) ചെറായി കേട്ടയപ്പാട്ട് രാധ (47), ഇരട്ടകുളങ്ങര താമരശ്ശേരി ചന്ദ്രൻ (55), എടക്കഴിയൂർ പഞ്ചവടിവീട്ടിൽ മോഹനൻ (54)എന്നവരുൾപ്പെടെ ഏഴുപേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്കുകൾ സാരമുള്ളതല്ല. പരിക്കേറ്റവരെല്ലാം സ്വാകാര്യ ബസ്സിലെ യാത്രക്കാരാണ്.
പറവൂർ നിന്നും കല്ല്യാണ പാർട്ടി കഴിഞ്ഞു വായനാട്ടിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സ്‌, ചാവക്കാട് പൊന്നാനി റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിനു പിറകിൽ ഇടിക്കുകയായിരുന്നു. ടൂറിസ്റ്റു ബസ്സിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. പ്രൈവറ്റ് ബസ്സിന്റെ പിൻഭാഗത്തെ ഗ്ളാസ്സ് പൂർണ്ണമായും തകർന്നു. ഇന്ന് വൈകുന്നേരം മൂന്നര മണിയോടെയാണ് അപകടം.
മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു.
കോട്ടപ്പുറം ലാസിയോ ആംബുലൻസ്, എടക്കഴിയൂർ ലൈഫ് കെയർ, അകലാട് നബവി ആംബുലൻസ് പ്രവർത്തകർ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
ലാസിയോ പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിൽ നിറഞ്ഞു കിടന്ന ചില്ലു കഷ്ണങ്ങൾ തൂത്തു മാറ്റി.