ചേറ്റുവ : പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  കാട്ടൂർ  പടിയൂര്‍ വളവനങ്ങാടി കുരിയാപ്പിള്ളി വീട്ടില്‍ അബ്ദുല്‍ സലാമിന്റെ (57) മൃതദേഹമാണ് ചേറ്റുവ പുഴയില്‍ പുതിയങ്ങാടി ക്കടവിന് സമീപം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മുതല്‍ അബ്ദുള്‍ സലാമിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് മൃതദേഹം വലയിൽ കുടുങ്ങി കരക്കടിഞ്ഞത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തിരിച്ചറിയാതിരുന്നതിനെ തുടർന്ന്  തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ  മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഹാജിറയാണ് അബ്ദുല്‍ സലാമിന്റെ ഭാര്യ. മക്കള്‍: ഫസീല, ഷംസീല. മരുമക്കള്‍: അബ്ദുല്‍ സത്താര്‍, അഷ്‌റഫ്.