ഒരുമനയൂർ : കനോലി കനാൽ കരകവിഞ്ഞതോടെ ചാവക്കാട് ഒരുമനയൂരിൽ കനാൽ തീരത്തെ ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് ഒറ്റത്തെങ്ങ് ഒന്നാം വാർഡിൽ തെക്കുംതല വീട്ടിൽ സുബ്രഹ്മണ്യനേയും കുടുംബത്തേയുമാണ് വാർഡ് മെംബറുടെ നേതൃത്വത്തിൽ ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകർ ഒരുമനയൂർ പഞ്ചായത്ത് ഓഫീസിനു മുകളിലെ ഹാളിലേക്ക് മാറ്റിയത്. രണ്ടു സ്ത്രീകളും രണ്ടു പുരുഷൻമാരും ഒരു കുട്ടിയുമടങ്ങുന്ന കുടുംബത്തെ ഇന്നലെ രാത്രി 11.15 ഓടെയാണ് മാറ്റിയത്