ചാവക്കാട് : ചാവക്കാട് നഗരസഭയിലെ പതിനേഴാം വാര്‍ഡ്‌ പുഴയോരപാത ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഏഴര ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച ഈ പാത ഇരുപതോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടും. 3 മീറ്റര്‍ വീതിയില്‍ 275 മീറ്റര്‍ നീളത്തിലാണ് പുഴയോര പാത നിര്‍മിച്ചിട്ടുള്ളത്.
നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ പുഴയോര പാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പെഴ്സന്‍ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ കൌണ്‍സിലര്‍ എം ബി രാജലക്ഷ്മി, മുന്‍സിപ്പല്‍ സെക്രട്ടറി ടി എന്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ എച്ച് സലാം, എ എ മഹേന്ദ്രന്‍, സഫൂറ ബക്കര്‍, എ സി ആനന്ദന്‍, കൌണ്‍സിലര്‍മാരായ കെ കെ കാര്‍ത്യായനി ടീച്ചര്‍, എ എച്ച് അക്ബര്‍, അസി. എക്സി. എഞ്ചിനീയര്‍ രേഖ പി എന്നിവര്‍ സംസാരിച്ചു.