ഗുരുവായൂര്‍ : താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍  വനിതകള്‍ക്കായി കാറ്ററിംഗ് പരിശീലനം സംഘടിപ്പിച്ചു. താലൂക്ക് യൂണിയന്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ.എന്‍.രാജശേഖരന്‍ നായര്‍ പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി.ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. ആധ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.അച്യുതന്‍കുട്ടി, വനിതാസമാജം യൂണിയന്‍ സെക്രട്ടറി ജ്യോതി.ആര്‍.നാഥ്, എന്‍എസ്എസ് യൂണിയന്‍ സെക്രട്ടറി കെ.മുരളീധരന്‍, വി.ഗോപാലകൃഷ്ണന്‍, കെ.ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നബാര്‍ഡിന്റെ ധനസഹായത്തോടെ നടത്തുന്ന മൈക്രോ എന്റര്‍പ്രൈസസ് ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ താലൂക്കിലെ എന്‍എസ്എസ് സ്വയം സഹായ സംഘങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 വനിതകളാണ് പങ്കെടുത്തത്.