Header

അജ്മാനിലെ റസ്റ്റോറന്‍റില്‍ കാറിടിച്ചുകയറി പുന്നയൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു

റുഖിയ
റുഖിയ

അജ്മാന്‍: അജ്മാനില്‍ നിയന്ത്രണം വിട്ട കാര്‍ റസ്റ്റോറന്‍്റിലേക്ക് പാഞ്ഞുകയറി പുന്നയൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു.
പുന്നയൂര്‍ എടക്കര മിനി സെന്‍റര്‍ കാളച്ചങ്ങല്‍ ഉസ്മാന്‍റെ  ഭാര്യ റുഖിയയാണ് (47) മരിച്ചത്.
ഞായറാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. അജ്മാനിലെ റസ്റ്റോറണ്ടില്‍ റുഖിയ, ഭര്‍ത്താവ് ഉസ്മാന്‍, മകള്‍ റീനു, മരുമകന്‍ നൗഫല്‍, ഇവരുടെ രണ്ടര വയസുകാരിയായ കുഞ്ഞും ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. റീനുവും നൗഫലും കൈകഴുകി എത്തുന്നതിനിടയില്‍ നിയന്ത്രണം വിട്ട് വന്ന കാര്‍ ഇവര്‍ ഇരുന്ന ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. റീനുവിന്‍റെ കുഞ്ഞിനും സാരമായ പരിക്കുണ്ട്. ഉസ്മാന്‍ ജിദ്ദയിലാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് റുഖിയ ജിദ്ദയിലത്തെിയത്. പിന്നീട് ഭര്‍ത്താവുമൊത്ത് മകളേയും കുടംബത്തേയും സന്ദര്‍ശിക്കാനാണ് അജ്മാനിലത്തെിയത്. മൃതദേഹം ചൊവ്വാഴ്ച്ച നാട്ടിലത്തെിക്കും. ഖബറടക്കം എടക്കര ജുമാമസ്ജിദില്‍.
മറ്റുമക്കള്‍ : റയീസ്, ഷീനു, മരുമകന്‍ : മുനീര്‍.

Comments are closed.