ചാവക്കാട് : ചാവക്കാട് നഗരസഭ സാമൂഹ്യ സുരക്ഷാമിഷന്റെ നേതൃത്വത്തില്‍ വയിജനങ്ങളുമായി സ്നേഹയാത്ര നടത്തി. വയോജന സംരക്ഷണ പദ്ധതിയായ വയോമിത്രയുടെ ഭാഗമായി സംഘടിപ്പിച്ച യാത്രയില്‍ അതിരപ്പിളളി, ശോഭാമാള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
അന്‍പതോളം വയോജനങ്ങള്‍ പങ്കെടുത്ത യാത്ര നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രാജലക്ഷ്മി, സബൂറ, ഐ.എം.എ. പ്രസിഡന്റ് ഷൗജാത് മുഹമ്മദ്, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസ് എന്നിവര്‍ യാത്രക്ക് ആശംസകള്‍ അര്‍പ്പിച്ചു. വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.രംഗണ്ണ കുല്‍കര്‍ണ്ണി, കോ-ഓര്‍ഡിനേറ്റര്‍ വര്‍ഷ, സ്റ്റാഫ് നഴ്‌സ്മാരായ കരിഷ്മ, രജനി എന്നിവര്‍ യാത്രയെ അനുഗമിച്ചു.