mehandi new

സഹവർത്തിത്വത്തിന്‍റെ ആദ്യ പാഠം ആദ്യാക്ഷരത്തോടൊപ്പം – മാര്‍ ടോണി നീലങ്കാവില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: നാടിന്റെ സംസ്കാര സമ്പന്നതയുടെ ഉറവിടങ്ങൾ സ്കൂളുകളാണെന്ന് തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിന്റെ 110 )0 വാർഷികാഘോഷം ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത സൗഹാർദവും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ സഹവർത്തിത്വത്തിന്റെയും ആദ്യ പാഠം പഠിക്കുന്നതും ആദ്യാക്ഷര പഠനത്തോടൊപ്പമാണ്. കാലം മാറുന്നതോടെ സമൂഹത്തിൽ വർധിച്ചു വരുന്ന വിഭാഗിയതകൾ ഭയപ്പെടുത്തുന്നതാണ്. ഭൂതകാലത്തെ സ്നേഹ സ്മരണകളിൽ ഒതുങ്ങാതെ ആ കാലത്തിന്റെ ഊഷ്മളത നിലനിർത്താൻ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ അക്ബർ അധ്യക്ഷത വഹിച്ചു.
ഈ വർഷം വിരമിക്കുന്ന അധ്യാപിക സിസ്റ്റർ ഉഷ മാർഗരറ്റിന് യോഗത്തിൽ യാത്രയയപ്പ് നൽകി. ഫോട്ടോ അനാഛാദനം തൃശൂർ അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ഡോ. ആന്റണി ചെമ്പകശേരി നിർവഹിച്ചു. പാലയൂർ തീർഥകന്ദ്രം റെക്ടർ ഫാ.ജോസ് പുന്നോലി പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. പാലയൂർ തീർഥകേന്ദ്രം സഹവികാരി ഫാ.ജസ്റ്റിൻ തേക്കാനത്ത് സ്മരണിക പ്രകാശനം നിർവ്വഹിച്ചു. ചാവക്കാട് എ.ഇ.ഒ പി ബി അനിൽ, നഗരസഭ കൗൺസിലർ ജോയസി ആന്റണി, നിർമല റാണി, പ്രൊ വിൻഷ്യൽ സിസ്റ്റർ ലിറ്റിൽ മരിയ, ഒ.എസ് എ പ്രസിഡൻറ് മാലികുളം അബ്ബാസ്, ചാവക്കാട് ബി.പി.ഒ എം. ബി ജയ, പി ടി എ പ്രസിഡന്റ് എം ജി മനോജൻ, പാലയൂർ തീർഥകേന്ദ്രം ട്രസ്റ്റി ബോബ് എലവത്തിങ്കൽ, എം.പി.ടി.എ. പ്രസിഡൻറ് ഷെജി നൗഷാദ്, പ്രധാന അധ്യാപകൻ കെ.പി.പോളി, ആശ ജോർജ്, ഹിദ ഫാത്തിമ, ബിജോയ് സി ജോൺ എന്നിവർ പ്രസംഗിച്ചു.
80 വയസുകഴിഞ്ഞ പൂർവ്വ വിദ്യാർഥികളായ എം.വി.ജോൺ വൈദ്യർ, വി.ടി.ശേഖരൻ, സി.സി.മാത്തിരി എന്നിവരെ ആദരിച്ചു. സമ്മാനവിതരണവും കലാപരിപാടികളും നടന്നു.

ഫോട്ടോ : പാലയൂർ സെന്റ് തോമസ് എൽ.പി.സ്കൂളിന്റെ വാർഷികാഘോഷം തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യുന്നു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.