ആച്ചുമ്മു

ആച്ചുമ്മു

മന്ദലാംകുന്ന്: രാവിലെ നടക്കാനിറങ്ങിയ വീട്ടമ്മ വാന്‍ ഇടിച്ച് മരിച്ചു. മന്ദലാംകുന്ന് കിണറിനു കിഴക്ക് പെരുവഴിപ്പുറത്ത് സിദ്ദിഖിൻറെ ഭാര്യ ആച്ചുമ്മുവാണ് (56) മരിച്ചത്.
ദേശീയപാതയിൽ കിണർ ബീച്ച് റോഡിനു സമീപം വ്യാഴാഴ്ച്ച രാവിലെ ആറോടെയാണ് സംഭവം. ആച്ചുമ്മു മറ്റു രണ്ട് സ്ത്രീകളുമായാണ് നടക്കാനിറങ്ങിയത്. പടിഞ്ഞാറ് വശത്തേക്ക് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. എറന്നാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ചരക്കുമായി പോകുകയായിരുന്ന വാന്‍ ഇവരെ ഇടിക്കുകയായിരുന്നു.  ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം  വീട്ടിലെത്തിച്ചു. ഖബറടക്കം നാളെ വെള്ളിയാഴ്ച്ച രാവിലെ എട്ടിനു മന്ദലാംകുന്ന് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. മക്കള്‍ : ഹുസൈന്‍ (ബഹ്‌റൈന്‍), കബീര്‍, ഹംസത്ത്, ഹൈദര്‍, ഫാത്തിമ, റഹ് മത്ത്, നഫീസക്കുട്ടി. മരുമക്കള്‍ : ആരിഫ്, സൈതലവി, നൗഫല്‍, നൗഫിയ, റഹീന, ഖദീജ, ഹസ്‌നത്ത്.