ശാന്തനു ദാസ് (24)

ശാന്തനു ദാസ് (24)

ചാവക്കാട്: ചാവക്കാട് സ്വദേശിയായ യുവാവ് ചെന്നയില്‍ വാഹനാപകടത്തില്‍ മരിച്ചു. അയിനിപുള്ളി നേടിയേടത്ത് ശിവദാസന്‍ മകന്‍ ശാന്തനു ദാസ് (24)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. ശാന്തനു ദാസ് സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ബി ടെക് ബിരുധദാരിയായ ശാന്തനു ജോലിയാവശ്യാര്‍ത്ഥം ചെന്നയില്‍ താമസിച്ചു വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു ബുധനാഴ്ച രാവിലെ ഒന്‍പതരക്ക് സംസ്കരിക്കും.
മാതാവ് : മിനി. സഹോദരി: വിസ്മയ.