mehandi new

ദളിത്‌ യുവാവിനെതിരെ വ്യാജ കേസ് – ചാവക്കാട് പൊലീസിനെതിരെ പരാതി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയതായി വ്യാജ കേസുണ്ടാക്കി ക്രൂരമര്‍ദനത്തിനു വിധേയമാക്കിയതായി ചാവക്കാട് പൊലീസിനെതിരെ പരാതി. സംഭവത്തില്‍ പ്രതികരിച്ച സഹോദരിക്കെതിരെ എസ് ഐ യുടെ ഭീഷണി.
കടപ്പുറം പഞ്ചായത്തില്‍ പതിനാറാം വാര്‍ഡില്‍ താമസിക്കുന്ന കറുപ്പം വീട്ടില്‍ താമി മകന്‍ സജിത്ത് കുമാര്‍ (31)നെയാണ് പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയുയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ രണ്ടാം തിയതി നാട്ടില്‍ ചിലരുമായി നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് പോലീസ് സജിത്തിനെ അന്വേഷിച്ച് വീട്ടില്‍ എത്തിയിരുന്നതായി സഹോദരി വിശദീകരിക്കുന്നു. എന്നാല്‍ ആ സമയം സജിത്ത് വീട്ടില്‍ ഇല്ലായിരുന്നു. പോലീസ് നിര്‍ദേശിച്ചതനുസരിച്ച് സഹോദരി സബിത മൂന്നാം തിയതി സജിത്ത് കുമാറുമായി സ്റ്റേഷനില്‍ എത്തി. എസ് ഐ രമേശ്‌ സഹോദരിയെ പുറത്തു നിര്‍ത്തി സജിത്തിനെ സ്റ്റേഷനകത്തേക്കു കൊണ്ട് പോയി. ഇതേ സമയം സജിത്തുമായി വഴക്കുണ്ടാക്കിയ രണ്ടുപ്പേരും സ്റ്റേഷനില്‍ എത്തിയിരുന്നു. സ്റ്റെഷനുപുറത്തുണ്ടാക്കിയ ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് വഴക്കുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കു പരാതിയില്ലെന്ന് സ്റ്റേഷനില്‍ എഴുതിക്കൊടുത്ത് പരാതിക്കാര്‍ തിരിച്ചുപ്പോയി. ഇതേ തുടര്‍ന്ന് സജിത്തിനെ വിട്ടയക്കണമന്നാവശ്യപ്പെട്ട് സഹോദരി എസ് ഐ യെ സമീപിച്ചു. സജിത്തില്‍ നിന്നും മറ്റു ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും വൈകീട്ട് വിട്ടയക്കാമെന്നും എസ് ഐ പറഞ്ഞെങ്കിലും വൈകീട്ടു വീണ്ടും സ്റ്റേഷനിലെത്തിയപ്പോള്‍ രാത്രി ഇവിടെ കിടക്കട്ടെയെന്നും പിറ്റേന്നു വിടാമെന്നും പറഞ്ഞു. നാലാം തിയതി രാവിലെ ചെന്നപ്പോള്‍ സജിത്കുമാറിനെതിരെ കേസെടുത്തെന്നും കോടതിയില്‍ നിന്നും ജാമ്യമെടുത്തോളാനുമാണ് എസ് ഐ പറഞ്ഞത്. സംഭവം എന്താണെന്നു മനസ്സിലാകാതിരുന്ന സബിത എസ് ഐ യോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അപമാര്യാദയായി പെരുമാറിയതത്രേ.
പിന്നീട് വക്കീലുമായി കോടതിയില്‍ ചെന്നപ്പോഴാണ് കഞ്ചാവ് കേസിലാണ് സജിത്തിനെ പെടുത്തിയിട്ടുള്ളതെുന്നു മനസിലായത്. നാലാംതീയതി ഉച്ചക്ക് കടപ്പുറം സ്‌ക്കൂളിലെ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുമ്പോള്‍ കഞ്ചാവുമായി പിടിയിലായി എന്നാണ് സജിത്തിനെതിരെയുള്ള കേസ്. എന്നാല്‍ മൂന്നാം തിയ്യതി രാവിലെ മുതല്‍ നാലാം തിയതി വൈകീട്ടു കോടതിയില്‍ ഹാജരാക്കുന്നത് വരെ സജിത്കുമാര്‍ ചാവക്കാട് പോലീസ് കസ്റ്റഡിയിലുള്ളപ്പോള്‍ എങ്ങനെയാണ് നാലാംതീയതി രാവിലെ കഞ്ചാവുമായി സജിത്തിനെ പോലീസ് പിടിക്കുകയെന്ന് ബന്ധുക്കള്‍ ചോദിച്ചു.
പോലീസിന്റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് സജിത്തിന്റെ കഴുത്തില്‍ പഴുപ്പുണ്ടായതായും കാലിനടിയില്‍ മാരകമായി പരിക്കേറ്റതായും ബന്ധുക്കള്‍ പറഞ്ഞു. റിമാണ്ടിലുള്ള സജിത്തിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് വിധേയനാക്കി.
സംഭവത്തിന് നേതൃത്വം നല്‍കിയ ചാവക്കാട് എസ് ഐ എം കെ രമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് യുവാവിന്റെ അമ്മയും സഹോദരിയും ബന്ധുക്കളും വേട്ടുവ സര്‍വീസ് സൊസൈറ്റിയുമാണ് രംഗത്തെത്തിയിട്ടുള്ളത്.
കേസില്‍ തൊണ്ടിയായി കാണിച്ചിട്ടുള്ള കഞ്ചാവ് പൊലീസിന് എവിടെനിന്ന് ലഭിച്ചെന്നതിനെ സംബന്ധിച്ചും കഞ്ചാവ് ലോബിയുമായി പോലീസിനുള്ള ബന്ധത്തെ കുറിച്ചും അന്വേഷണം നടത്തണമെന്നും വേട്ടുവ സര്‍വീസ് സൊസൈറ്റി ഭാരവാഹികളും കുടുംബവും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പോലീസ് സഹോദരനെതിരെ കള്ളക്കേസെടുത്ത നടപടിയില്‍ പ്രതികരിച്ച സഹോദരിയോട് എസ് ഐ പോലീസ് സ്റ്റേഷനില്‍ അപമര്യാദയായി പെരുമാറിയെന്നും വനിതാ കമ്മീഷനിലും ഉയര്‍ന്ന പോലീസ് മേധാവികള്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു. ഉത്തരവാദികളായ എസ് ഐ അടക്കമുള്ളവര്‍ക്കെതിരെ പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസെടുത്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സജിത്കുമാറിന്റെ മാതാവ് വള്ളികുട്ടി, സഹോദരി സബിത, മാതൃസഹോദരി കാര്‍ത്യായനി, വേട്ടുവ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് ആനന്ദന്‍ വടക്കുംതല, കടപ്പുറം ശാഖ പ്രസിഡണ്ട് വേലായുധന്‍ മേലേടത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇതേ സമയം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ സെപ്റ്റംബര്‍ 22 ലെ ഉത്തരവ് പ്രകാരമാണ് ആവശ്യമായ അന്വേഷണം നടത്തി സജിത്കുമാറിനെ പിടികൂടിയതെന്നും. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സജിത്തിനെ കിലോ കണക്കിന് കഞ്ചാവുമായി പിടികൂടിയിട്ടുണ്ടെന്നും ചാവക്കാട് പോലീസ് പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.