പുന്നയൂര്‍ക്കുളം: പഞ്ചായത്ത് ജീവനക്കാരനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നു പേര്‍ക്കെതിരേ വടക്കേകാട് പോലിസ് കേസെടുത്തു.
എളവള്ളി പഞ്ചായത്ത് ക്ലാര്‍ക്ക് ചെറായി പടിഞ്ഞാക്കര വീട്ടില്‍ ഉണ്ണികൃഷ്ണ(43)ന്റെ പരാതിയിലാണ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ്, മണികണ്ഠന്‍‍, മൊയ്തുട്ടി
ഹാജി എന്നിവര്‍ക്കെതിരേ വടക്കേകാട് എസ്‌ഐ പി കെ മോഹിത് കേസെടുത്തത്. ഇക്കഴിഞ്ഞ മൂന്നിന് ചെറായിയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. ഉണ്ണികൃഷ്ണന്റെ
സഹോദരിയുടെ ഭൂമി വില്‍പ്പനയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. ബൈക്കില്‍ പോകുകയായിരുന്ന ഉണ്ണികൃഷ്ണനെ ധനീപിന്റെ കാറിലെത്തിയ സംഘം
തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ ഉണ്ണികൃഷ്ണന്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.