ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാതയുടെ അതിശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ച് നടത്താനിരുന്ന ബസ്സ്‌ തൊഴിലാളി പണിമുടക്ക് സമരം ആരംഭിച്ചു . ഇന്നലെ രാത്രി ഒൻപതു മണിമുതൽ ഒരു മണിക്കൂർ നേരം ബസ്സ്‌ ജീവനക്കാരുമായി സ്റ്റേഷൻ ഓഫീസർ ജി ഗോപകുമാർ നടത്തിയ ചർച്ചയെ തുടർന്ന് പണിമുടക്ക് താത്കാലികമായി പിൻവലിച്ചിരുന്നു.
ചാവക്കാട് സ്റ്റേഷൻ ഓഫീസർ ആർ ടി ഒ, പി ഡബ്ള്യു ഡി ഉദ്യോഗസ്ഥർ എന്നുവരുമായി ഫോണിൽ സംസാരിച്ചതിനെ തുടർന്ന് ലഭിച്ച വാഗ്ദാനങ്ങൾ നടപ്പിലായില്ല. വലിയ കുഴികളെല്ലാം മെറ്റൽ ഇട്ട് അടക്കാം എന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പത്തുമണിയായിട്ടും കുഴികൾ നികത്താനുള്ള യാതൊരു ശ്രമങ്ങളും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് ബസ്സ്‌ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്.