ചാവക്കാട്: ഗുരുവായൂര്‍, ചാവക്കാട്, അണ്ടത്തോട് മേഖലയിലെ കോഴി വ്യാപാരികള്‍ ചിക്കന്‍ സെല്ലേഴ്‌സ് അസോസിയേഷന്‍ എന്ന രില്‍ യൂണിറ്റ് രൂപവത്ക്കരിച്ചു. വ്യാഴാഴ്ച നടന്ന യോഗത്തില്‍ 70-ലധികം കച്ചവടക്കാര്‍ പങ്കെടുത്തു. കോഴിക്കച്ചവടവുമായി ബന്ധപ്പെട്ട്  അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സംഘടനയുടെ പ്രസിഡന്റായി മന്‍സൂര്‍ ബെല്ലാരി, സെക്രട്ടറിയായി റാഫേല്‍ ചാവക്കാട് എന്നിവരെ തിരഞ്ഞെടുത്തു. മൊയ്തുട്ടി വടക്കേക്കാട്(ട്രഷറര്‍), ഹിലാല്‍ അലീഫ് ഒരുമനയൂര്‍(വൈസ് പ്രസിഡന്റ്), മുഹമ്മദ് മോന്‍ വട്ടേക്കാട്(ജോ.സെക്രട്ടറി) എന്നിവരുള്‍പ്പെടെ 12 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.