ചാവക്കാട് : മണത്തല നേര്‍ച്ചയെ തുടര്‍ന്ന് ചപ്പുചവറുകള്‍ നിറഞ്ഞു കിടന്ന റോഡും പരിസരവും ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബറിന്റെ നേതൃത്വത്തില്‍ കൌണ്‍സിലര്‍മാരും നഗരസഭാ ജീവനക്കാരും ചേര്‍ന്ന് റെക്കോഡ്‌ വേഗത്തില്‍ ശുചീകരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് മണത്തല നേര്ച്ചക്ക് സമാപനമായത്. രാവിലെ ഏഴുമണിയോടെ തന്നെ ചെയര്‍മാനും സംഘവും കര്‍മ്മനിരതരായി രംഗത്തെത്തി. പത്തുമണിയോടെ മണത്തലയും നഗരവും പരിസങ്ങളിലും ശുചീകരണ പരിപാടികള്‍ പൂര്‍ത്തീകരിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.എ.മഹേന്ദ്രന്‍, ക്ഷേമകാര്യ സ്ഥിരംസമിതി എം.ബി. രാജലക്ഷ്മി, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സഫൂറ ബക്കര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എ.സി.ആനന്ദന്‍, കൗണ്‍സിലര്‍മാരായ സുരേഷ് ബാബു, ബാബുരാജ്, വിശ്വംഭരന്‍, അഡ്വ.ഹസീന, ബുഷറ ലത്തീഫ്, മഞ്ജു കൃഷ്ണന്‍, സലീം പനന്തറയില്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പോള്‍തോമസ്.വി, സത്യന്‍, ജെ.എച്ച്.ഐ മാരായ ശിവപ്രസാദ്, പ്രകാശന്‍, റിജേഷ് എന്നിവരും നഗരസഭ കണ്ടിജന്റ് വിഭാഗം തൊഴിലാളികളും കുടുംബശ്രീ, പ്രഭാതശ്രീ ജീവനക്കാരും പങ്കെടുത്തു.