ഗുരുവായൂർ : “കലി അടങ്ങാത്ത ഗാന്ധി ഘാതകർ” എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ  ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്ഷസാക്ഷി ദിനത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ യുവജന പരേഡും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു.

മുതുവട്ടൂർ സി  കെ കുമാരൻ സ്മാരക മന്ദിരം പരിസരത്ത് നിന്ന് ആരംഭിച്ച യുവജന പരേഡ് പടിഞ്ഞാറെ നടയിൽ സമാപിച്ചു.

തുടർന്ന് നടന്ന ഗാന്ധി അനുസ്മരണം  ഡിവൈഎഫ്ഐ  കേന്ദ്ര കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് വി അനൂപ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക്‌ കമ്മിറ്റി ട്രഷറർ കെ എൽ മഹേഷ് , കമ്മിറ്റി അംഗങ്ങളായ ടി ജി രഹന , ശ്രീജ സുഭാഷ്, എസ്എഫ്ഐ   ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹസ്സൻ മുബാറക് എന്നിവർ സംസാരിച്ചു. എറിൻ ആൻറണി , എം എം സുമേഷ് , എം.ജി കിരൺ, പി കെമുഹമ്മദ് നസീർ എന്നിവർ യുവജന പരേഡിന് നേതൃത്വം നൽകി.

സെക്രട്ടറി കെ.വി വിവിധ് സ്വാഗതവും കെ എൻ രാജേഷ് നന്ദിയും പറഞ്ഞു.