ഗുരുവായൂര്‍ : തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  പ്രകടനം നടത്തി. കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൈരളി ജംഗ്ഷനില്‍ നി് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആര്‍ രവികുമാര്‍, മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍ മണികണ്ഠന്‍, നഗസഭ പ്രതിപക്ഷ നേതാവ് ആന്റോ തോമസ്, യൂത്ത് കോഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ ജി കൃഷ്ണന്‍, പോളി ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.