mehandi new

സ്വര്‍ണ്ണവും പണവും കവര്‍ന്ന ഹോംനഴ്‌സ് പിടിയില്‍

fairy tale

Suja arrestഗുരുവായൂര്‍ : വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കി 30000രൂപയും രണ്ടരപവനും മോഷ്ടിച്ച് കടുകളഞ്ഞ ഹോംനഴ്‌സിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുണ്ടക്കയം മാമ്പ്രതടത്തില്‍ രമേശിന്റെ ഭാര്യ സുജ(32)യെയയാണ് ടെമ്പിള്‍ സി.ഐ എന്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വടക്കേനടയില്‍ നന്ദനം അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന കൈവല്ലത്ത് കണ്ണദാസിന്റെ ഫ്‌ളാറ്റിലാണ് ഇവര്‍ മോഷണം നടത്തിയത്. കഴിഞ്ഞ 13-ാം തിയതിയാണ് കേസിനാസ്പദമായ സഭവം നടന്നത്. ഗുരുവായൂരിലെ സ്വകാര്യ സ്ഥാപനം വഴിയാണ് കണ്ണദാസിന്റെ അമ്മയെ പരിചരിക്കാന്‍ സുജ ഇവരുടെ ഫ്‌ളാറ്റിലെത്തിയത്. ഉത്രാട ദിവസം രാവിലെ ഏഴരയോടെ കണ്ണദാസും ഭാര്യയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടകാഴ്ചക്കുല സമര്‍പ്പിക്കാന്‍ പോയ തക്കം നോക്കി ആഭരണങ്ങളും പണവും കവര്‍ന്നു സുജ രക്ഷപ്പെടുകയായിരുന്നു. ഇടുക്കിയിലെ വീട്ടിലും ഇവര്‍ ചെല്ലാനിടയുള്ള മറ്റു സ്ഥലങ്ങളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പറവൂരില്‍ ഹോംനഴ്‌സായി ജോലി ചെയ്യുന്ന വീട്ടില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിരവധി മോഷണ കേസ്സുകളുണ്ടെ് പോലീസ് പറഞ്ഞു. മുക്കുപണ്ടം പണയം വെച്ച് പണം കവരുന്നതില്‍ സമര്‍ത്ഥയായതിനാല്‍ മുക്കുപണ്ടം സുജയെന്നാണ് ഇവരെ അറിയപ്പെടുന്നത്. എസ്.ഐ സുരേന്ദ്രന്‍ മുല്ലശേരി, വനിത സിവില്‍ പോലീസ് ഓഫീസര്‍ പി.യു ഷീജ, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.വി വിജീഷ്, സുരേഗ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.