ചാവക്കാട് : ഹൃദയവാള്‍വിന് തകരാറു സംഭവിച്ച 12 കാരന് കരുണയുടെ കൈനീട്ടവുമായി മുഹമ്മദന്‍സ് പ്രവര്‍ത്തകരെത്തി. തൊട്ടാപ്പ് സ്വദേശി പണിക്കവീട്ടില്‍ മൊയ്തുട്ടിയുടെയും, നസീമയുടെയും മകനായ ഷഫീഖ് (12) നാണ് ബ്‌ളാങ്ങാട് കാട്ടില്‍ മുഹമ്മദന്‍സ് ക്‌ളബിന്റെ ഗള്‍ഫ് കമ്മിറ്റി ചികിത്‌സാ സഹായം നല്‍കിയത്. ഷഫീഖിന്റെ രണ്ടു ഹൃദയവാള്‍വുകളും തകരാറിലാണ്. ശാസ്ത്ര ക്രിയക്കുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍. നിര്‍ദ്ധനരായ കുടുമ്പത്തിനു ഇതിനു വേണ്ട വലിയ തുക താങ്ങാന്‍ കഴിയില്ല. വിവരം അറിഞ്ഞ മുഹമ്മദന്‍സ് ഭാരവാഹികളാണ് കഴിയാവുന്ന അടിയന്തിര സഹായം എത്തിച്ചത്. സന്മാനസുള്ളവരുടെ സഹായത്തിനായി പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് ഈ കുടുബം.
കടപ്പുറം പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷംസിയ തൗഫീഖ് ധനസഹായം ഷഫീഖിന്റെ മാതാവിനു കൈമാറി. ക്ലബ് ഭാരവാഹികളായ പി വി റഊഫ്, എസ് എഫ് റഫീഖ്, വി ഉമ്മര്‍, എ വി സൈഫുദ്ധീന്‍, വി അഫ്‌വാന്‍ എന്നിവര്‍ സംബന്ധിച്ചു.