ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഒൻപതു പേരിൽ ആർക്കും കോവിഡ് 19 വയറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. നാലുപേരുടെ റിസൾട്ട് മുൻപ് വന്നിരുന്നു ബാക്കി അഞ്ചു പേരുടെ റിസൾട്ടാണ് ഇന്ന് വന്നത്.
കോവിഡ് 19 ടെസ്റ്റിനായി ആലപ്പുഴ വയറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക് അയച്ച സാമ്പിളുകളുടെ ലഭിച്ച എല്ലാ ഫലങ്ങളും നെഗറ്റിവ് ആണ്.
ഐസൊലേഷൻ വാർഡിൽ പുതുതായി പ്രവേശിപ്പിച്ചവരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.