പുന്നയൂർ : പഞ്ചായത്ത് ഭരണാധികാരികളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം സംഘടിപ്പിച്ച സത്യാഗ്രഹ സമരം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ടി. എം സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തോഫീസ് പരിസരത്ത് ബുധനാഴ്ച്ച രാവിലെ 10 മുതൽ 5 വരെ നടന്ന സത്യാഗ്രഹത്തിൽ സി.പി.എം പുന്നയൂർ നോർത്ത് സൗത്ത് ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും പ്രധാന പാർട്ടി പ്രവർത്തകരും പങ്കെടുത്തു. സമാപന സമ്മേളനം തൃശൂർ ജില്ലാ കമ്മിറ്റിയംഗം എം കൃഷ്ണദാസും ഉദ്ഘാടനം ചെയ്തു. നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.കെ ഗോപി അധ്യക്ഷത വഹിച്ചു. എം.ആർ രാധാകൃഷ്ണൻ, എം.പി ഇഖ്ബാൽ, എ.എ അബ്ദുള്ളക്കുട്ടി, കെ ആനന്ദൻ, കെ.കെ മജീദ്, റഷീദ് ചേപ്പുള്ളിയിൽ, പഞ്ചായത്തംഗങ്ങളായ കെ.വി അബ്ദുൽ കരീം, സുഹറ ബക്കർ, എം.ബി രാജേഷ്, ഷമീം അഷറഫ്, ജിസ്ന റനീഷ്, ആശ രവി, സി.എം സുധീർ എന്നിവർ സംസാരിച്ചു. സൗത്ത് ലോക്കൽ സെക്രട്ടറി ടി.വി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.