മന്നലാംകുന്നു : കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയില്‍ ഡി എ സി എ കുടിവെള്ള പദ്ധതി ആശ്വാസമായി.
മന്നലാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന ഡെവലെപ്മെന്റ് ആൻഡ് കൾച്ചറൽ അസോസിയേഷൻ (DACA) കഴിഞ്ഞ ദിവസമാണ് വരള്‍ച്ച ബാധിത മേഖലകളില്‍ കുടിവെള്ള വിതരണം ആരംഭിച്ചത്. സമിതി പ്രസിഡന്റ് ഫൈസൽ, സെക്രട്ടറി ഫാസിൽ, മുതിർന്ന അംഗങ്ങളായ മൻസൂർ, ഉമ്മർ ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി.