ഗുരുവായൂര്‍ : ആഗസ്റ്റ് 15 ന് ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമത്തിന്റെ പ്രചരണാർത്ഥമുള്ള ഗുരുവായൂർ മേഖല കാൽനട ജാഥയ്ക്ക് പടിഞ്ഞാറെ നടയിൽ സമാപനമായി
. സമാപന പൊതുയോഗം എസ് എഫ് ഐ സംസ്ഥാന ജോ: സെക്രട്ടറി വി പി ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ എം സി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം കെ വി വിവിധ്, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സൻ മുബാറക്, ബ്ലോക്ക് പ്രസിഡന്റ് എറിൻ ആൻറണി, സി പി എം ലോക്കൽ കമ്മിറ്റി അംഗം കെ.ആർ സൂരജ് എന്നിവർ സംസാരിച്ചു.
മേഖല സെക്രട്ടറി കെ എന്‍ രാജേഷ് ക്യാപ്റ്റനും, വിഷ്ണു വസന്തകുമാർ വൈസ് ക്യാപ്റ്റനും, ശ്രീജ സുഭാഷ് മാനേജരും ആയ ജാഥയിൽ കെ കെ കിഷോർ കുമാർ, വിശാൽ ഗോപാലകൃഷ്ണൻ, കെ പ്രജീഷ്, ജിഷിൻ പി യു, അമൽ കെ ആര്‍ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.