ചാവക്കാട് : തൃശ്ശൂർ ജില്ലയിലെ കിലോമീറ്ററോളം നീളുന്ന കനോലി കനാലിലെ വൻ തോതിൽ മലീനീകരിക്കപ്പെട്ട 21 കേന്ദ്രങ്ങൾ ഡിഫി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ജില്ലയിലെ അഴീക്കോട് മുതൽ അണ്ടത്തോട് വരെയുള്ള 21 കേന്ദ്രങ്ങളിലായാണ് ശുചീകരണം നടന്നത്. ചാവക്കാട് നടന്ന ശൂചീ കരണ പരിപാടി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക്ക് ഉദ്ഘാടനം ചെയ്‌തു. കെ എസ് അനൂപ് അധ്യക്ഷനായി, വി അനൂപ്, എം എം സുമേഷ്, ഹസ്സൻ മുബാറക്ക്, എം ജി കിരൺ, ടി എം ഷഫീക്ക്‌ എന്നിവർ നേതൃത്വം നൽകി.
ഒരുമനയൂരില്‍ ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക്‌ ട്രഷറർ കെ എല്‍ മഹേഷ് ഉദ്ഘാടനം ചെയ്തു. നസീർ അധ്യക്ഷനായി. അണ്ടത്തോട് എ ഡി ധനീപ് ഉദ്ഘാടനം ചെയ്തു. യു എം ഫാരിക് അധ്യക്ഷനായി.