Header

തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടുവന്ന മൂന്ന് പെട്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

ചാവക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിനുള്ള യന്ത്ര സാധന സാമഗ്രികളുമായി സ്ഥലം വിട്ടപ്പോള്‍ മൂന്ന് ഇരുമ്പ് പെട്ടികള്‍ ബാക്കിയായി.
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍ സെക്കന്‍്ററി സ്കൂളില്‍ കൊണ്ടുവന്ന പെട്ടികളില്‍ മൂന്നെണ്ണമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉപേക്ഷിച്ചോ മറന്നോ പോയത്. വിദ്യാലയത്തിലെ പ്രവേശനോത്സവം ബുധനാഴ്ച്ച നടക്കാനിരിക്കേ വോട്ടിങ് യന്ത്രങ്ങളും മറ്റു സാമഗ്രികളും സൂക്ഷിച്ച ‘സ്ട്രോംഗ് ‘ റൂം സ്കൂള്‍ ജീവനക്കാര്‍ തുറന്നപ്പോഴാണ് അധികൃതര്‍ ഉപേക്ഷിച്ചുപോയ മൂന്ന് ഇരുമ്പ് പെട്ടികള്‍ ശ്രദ്ധയില്‍ പെട്ടത്. തുരുമ്പ് കയറിയ പഴയ പെട്ടികള്‍ക്കകത്ത് ഒന്നുമില്ലാത്തതിനാല്‍ ഇവ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സ്കൂളധികൃതര്‍. കാലിപ്പെട്ടികളാണെങ്കിലും തെരഞ്ഞെടുപ്പിനു കൊണ്ടുവന്ന ഉപകരണങ്ങള്‍ യഥാസ്ഥാനത്ത് എത്തിക്കേണ്ടത് തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരുടെ ബാധ്യതയാണെന്ന് മറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഗതിയെന്തായാലും ഇവ സ്കൂള്‍ വരാന്തയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍.

thahani steels

Comments are closed.