ചാവക്കാട്: സംസ്ഥാന സാക്ഷരത മിഷന്‍റെ കീഴില്‍ നടക്കുന്ന പരിസ്തിഥി സര്‍വേ പുന്നയൂര്‍, കടപ്പുറം പഞ്ചായത്തുകളില്‍ ആരംഭിച്ചു.
എടക്കര നീലംകടവില്‍ കറപ്പുണ്ണിയുടെ വീട്ടില്‍ നടന്ന ആദ്യ സര്‍വേ പുന്നയൂര്‍ പഞ്ചായത്തില്‍ പ്രസിഡന്‍്റ് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍്റ് ആര്‍.പി ബഷീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഐ.പി രാജേന്ദ്രന്‍, മുത്തേടത്ത് അഷറഫ്, പെരുവഴിപുറത്ത് ശിവാനന്ദന്‍, ഷെമീം അഷറഫ്, ലൈബ്രേറിയന്‍ രമണി ഷണ്‍മുഖന്‍, ബി.ജെ.പി നേതാവ് അമ്മുകുഞ്ഞന്‍, സാക്ഷരതാ പ്രേരക്മാരായ വസന്ത മാങ്ങാടി, സ്മിത ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

കടപ്പുറം പഞ്ചായത്തില്‍ ആരംഭിച്ച സര്‍വേ പ്രസിഡന്‍്റ് പി എം മുജീബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.എ അഷ്ക്കക്കറലി, പി.എം ഇസ്മായില്‍, പി.കെ അലി, ടി.കെ റാഫി എന്നിവര്‍ പങ്കെടുത്തു.