ചാവക്കാട്: ഒരുമനയൂര്‍ ഐഡിസി ഇംഗ്ലിഷ് ഹയര്‍സെക്കന്‍ഡറി ഹൈസ്കൂളിൽ ഫീസ് അടക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്താത്ത സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം എ റോസിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജവഹർ ബാലജനവേദി ഗുരുവായൂർ ബ്ലോക്ക് കമ്മറ്റിടെ നേതൃത്വത്തിൽ സ്ക്കൂൾ മനേജറുമായി ചർച്ച നടത്തി. നടപടികള്‍  എടുക്കാത്ത പക്ഷം സ്കൂളിനെതിരെ ശക്തമായ സമരമുറകള്‍ ആരംഭിക്കുമെന്ന് ബാലജനവേദി നേതൃത്വം മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന്   പ്രിന്‍സിപ്പാള്‍ റോസിയെ പിരിച്ചുവിടാനുള്ള നടപടികള്‍ മാനേജ്മെന്റ് സ്വീകരിക്കുമെന്നു മാനേജര്‍ ജാഫര്‍ ഉറപ്പ് നല്‍കുകയായിരുന്നു. ചര്‍ച്ചയുടെ അടിസ്ഥാനത്തിൽ സമരപരിപാടികളിൽ നിന്ന് മാറി നിൽക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബ്ലോക്ക് പ്രസിഡന്റ് കെ വി സത്താർ, എച്ച് എം അനീഷ് പാലയൂർ, ഫദിൻ രാജ്, നിഖിൽ വീട്ടിക്കിഴി, അഷറഫ് ഹൈദരാലി, ഫവാസ് കെ.കെ, മുനീർ, തബ്ശീര്‍, എച്ച് എം നൗഫൽ
തുടങ്ങിയവർ പക്കെടുത്തു