mehandi banner desktop
Chavakkad online

വൃക്കരോഗ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് അകലാട് എം.ഐ.സി ഇംഗ്‌ളീഷ് ഹൈസ്‌കൂളില്‍ വൃക്കരോഗ ബോധവല്‍ക്കരണ ക്ലാസ്സും പ്രാഥമിക ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
എം.ഐ.സി സ്‌കൂള്‍ ഹാളില്‍ നടന്ന ക്യാമ്പ് കണ്‍സോള്‍ പ്രസിഡന്റ് പി.പി അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. എം.ഐ.സി വര്‍ക്കിംഗ് പ്രസിഡന്റ് വി കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസിന് സഹായിക്കുന്നതിന് വേണ്ടി എം ഐ സി സ്‌കൂളില്‍ ‘ജൂനിയര്‍ ചാരിറ്റി മിഷന്‍’ രൂപവത്ക്കരിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.വി ഷാനവാസ്, സെക്രട്ടറി പി.വി കുഞ്ഞിമുഹമ്മദ്, പി കുഞ്ഞിമുഹമ്മദ് ഹാജി, പ്രിന്‍സിപ്പല്‍ വാസുദേവന്‍ പനമ്പിള്ളി, കണ്‍സോള്‍ ഭാരവാഹികളായ സി.എം ജെനിഷ്, എം. കെ നൗഷാദ്അലി, പി.വി അബ്ദു, സി.കെ ഹക്കിം ഇമ്പാര്‍ക്ക്, വി.എം സുകുമാരന്‍, കെ ശംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ഡെറീന വൃക്ക രോഗത്തെക്കുറിച്ചു ക്ലാസ്സെടുത്തു. ആരോഗ്യ പരിശോധന ക്യാംപില്‍ ഡോക്ടര്‍മാരായ ഹേമ, സി.കെ സതീശന്‍, എ.സി ലാസര്‍ എന്നിവര്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.