ചാവക്കാട് : എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ ഡോ. കെ. എസ് കൃഷ്ണകുമാർ (ഒരുമനയൂർ ), അഹമ്മദ് മുഈനുദ്ദീൻ (അഞ്ചങ്ങാടി), ഡോ. നഫീസത്ത്‌ ബീവി, കെ.എസ്. ശ്രുതി(പാലയൂർ ) എന്നിവർ ചേർന്ന ‘നാൽവർ’ എന്ന പേരിൽ അറിയപ്പെടുന്ന സാംസ്കാരികസംഘം സ്കൂൾ-കോളേജ്‌ വിദ്യാർത്ഥികൾക്ക്‌ സർഗ്ഗാത്മക രചനകളുടെ പരിശീലന പദ്ധതിയായി രൂപകൽപന ചെയ്ത ശിൽപശാലയാണു ‘എഴുത്തിരുത്തം’.

വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച “എഴുത്തിരുത്തം -2019” സാഹിത്യ ശില്പശാലയിൽ യു.പി, ഹൈസ്കൂൾ ക്ലാസുകളിലെ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഡോ.കെ.എസ് കൃഷ്ണകുമാർ, മുഹമ്മദ് മുഈനുദ്ദീൻ, കെ.എസ്. ശ്രുതി എന്നിവർ സാഹിത്യ രചനയുടെ വിവിധവശങ്ങളെക്കുറിച്ച്‌ ക്ലാസെടുത്തു. പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി കുട്ടികളെഴുതിയ സാഹിത്യ സൃഷ്ടികൾ ചേർത്ത് “ജാലകം” സ്മരണിക പ്രകാശിപ്പിച്ചു. പ്രധാനധ്യാപിക ടി.വി. ഷീല, സുരേഷ് പൂവാട്ടു മീത്തൽ, സി.ആർ. ശ്രീജ, എം. ചിത്ര, ടി.കെ. ശ്രീജ എന്നിവർ സംസാരിച്ചു.