ഗുരുവായൂര്‍ : ഹെല്‍ത്ത് കെയര്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബ സംഗമവും അനുമോദന സദസും നക്ഷത്ര എമറാള്‍ഡ് ഇന്നില്‍ നടന്നു. അസോസിയേഷന്‍ പ്രസിഡന്റ് എ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി എസ് ധര്‍മ്മരാജന്‍ അധ്യക്ഷതവഹിച്ചു. നടന്‍ ശിവജി ഗുരുവായൂര്‍ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ്സ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പി.എം. ഷംസുദ്ദീന്‍, ആര്‍.ജയകുമാര്‍, ആസിഫ് പനങ്ങായി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും ഉണ്ടായിരുന്നു.