ചാവക്കാട് : ബ്‌ളാങ്ങാട് ബീച്ചില്‍ പുല്ലിനു തീപിടിച്ചു. ഞായറാഴ്ച രാവിലെ 11 30  നു ബീച്ചിനു തെക്കുവശമുള്ള ഒഴിഞ്ഞു കിടക്കുന്ന  പറമ്പിലെ പുല്ലിനാണ് തീ പിടിച്ചത്. വഴിയാത്രക്കാര്‍ ആരോ സിഗരറ്റ് വലിച്ചെറിഞ്ഞതാവുമെന്നു  കരുതുന്നു. നാട്ടുകാര്‍ ഓടിക്കൂടി സമീപത്തെ പറമ്പിലെ മോട്ടോര്‍ സ്റ്റാര്ട്ടാക്കിയും മറ്റും തീ ഒരുവിധം അണച്ചു. ഗുരുവായൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് പൂര്‍ണമായി തീ അണച്ചത്. നാട്ടുകാര്‍ സമയോജിതമായി ഇടപെട്ടതിനാല്‍ സമീപത്തെ ഷെഡുകള്‍ക്ക് തീ പിടിച്ചില്ല.