ഗുരുവായൂര്‍ : ഗുരുവായൂര്‍ എന്‍ ആര്‍ ഐ അസോസിയേഷന്റെയും എന്‍ ആര്‍ ഐ ഫോറം യു എ ഇ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്നേഹക്കൂട് പാലിയേറ്റീവ് കെയറിന്റെ കീഴില്‍ പാലിയേറ്റീവ് ദിനം ആചരിച്ചു. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ്സ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും സംഘടിപ്പിച്ച സൌജന്യ പ്രമേഹ പരിശോദനാ ക്യാമ്പ് നഗരസഭാ ആരോഗ്യ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ രതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
എന്‍ ആര്‍ ഐ ഫോറം പ്രസിഡണ്ട് ശശി വാറണാട്ട് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി പി അബ്ദുസലാം, കൌണ്‍സിലര്‍ അഭിലാഷ് വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി രവി കാത്തുള്ളി, ഉപദേശക സമിതി അംഗങ്ങളായ രാമകൃഷ്ണന്‍ വി കെ, ശംസുദ്ധീന്‍ പി എം, ജമാലുദ്ധീന്‍, ബാല്‍ ഉള്ളാട്ടില്‍, ജനാര്‍ദ്ദനന്‍, വത്സന്‍ പയുപ്പാട്ട്, ബസു പയുപ്പാട്ട്, ബൈജു തറയില്‍, പാലിയേറ്റീവ് വളണ്ടിയേഴ്സ് സുള്‍ഫിയത്ത് കെ എം, സുബൈദ എം വി, വൈഷ്ണ, പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഗുരുവായൂര്‍ : വിഷ രഹിത ആഹാരം വിഷമരഹിത ജീവിതം എ സന്ദേശവുമായി ജൈവ വിത്തുകള്‍ വിതരണം ചെയ്ത് സഞ്ജീവനി പാലിയേറ്റീവ് സാന്ത്വന സന്ദേശ യാത്ര നടത്തി. കൈരളി ജംഗ്ഷനില്‍ നിന്നാരംഭിച്ച യാത്ര അഡ്മിനിസ്‌ട്രേറ്റീവ് ഡി.വൈ.എസ്.പി ആര്‍.ജയചന്ദ്രന്‍പിള്ള ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സാമൂഹിക സാംസ്‌കാരി സദ്ധ പ്രവര്‍ത്തകരും അണിനിരന്ന യാത്ര നഗരം ചുറ്റി മഞ്ജുളാലിന് സമീപം സമാപിച്ചു. പ്രതിവിധിയേക്കാള്‍ പ്രതിരോധത്തിന് ഊന്നല്‍ നല്‍കണമെന്ന സന്ദേശങ്ങളെഴുതിയ കാര്‍ഡുകളും യാത്രയിലുടനീളം വിതരണം ചെയ്തു. വേണുഗോപാല്‍ പാഴൂര്‍ സാന്ത്വന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സായി സജ്ഞീവനി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എ.ഹരിനാരായണന്‍, നഗരസഭ ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എം.രതി, ഡോ.കെ.ബി.സുരേഷ്, ഫിറോസ് പി തൈപറമ്പില്‍, അനില്‍കുമാര്‍ കല്ലാറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.
ഗുരുവായൂര്‍ : വേദനകളുടെ ലോകം മാത്രമായി നാല് ചുമരുകള്‍ക്കിടയില്‍ ശിഷ്ടകാലം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവര്‍ എല്ലാം മറന്നു ഒത്തുകൂടി. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റായ ഗുരുവായൂര്‍ ലൈഫ് കെയര്‍ മൂവ് മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തട്ടല്‍ സംഘടിപ്പിച്ച സ്‌നേഹ സാന്ത്വന സംഗമത്തിലാണ് കിടപ്പിലായ മുപ്പതോളം രോഗിള്‍ ഒത്തു ചേന്നര്‍ത്. പാട്ട്പാടിയും നൃത്തം ചെയ്തും പാലിയേറ്റീവ് ദിനം അവര്‍ അവിസ്മരണീയമാക്കുകയായിരുന്നു. ഗുരുവായൂര്‍ എലൈറ്റ് ലിഷര്‍ ലാന്‍ഡില്‍ നടന്ന സ്‌നേഹ സാന്ത്വന സംഗമം നഗരസഭ ഉപാധ്യക്ഷന്‍ കെ.പി വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൂറുനീസ ഹൈദരലി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഡി.വൈ.എസ്.പി ആര്‍.ജയചന്ദന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യഭ്യസ സ്ഥിരം സമതി അധ്യക്ഷ ഷൈലജ ദേവന്‍, കൌണ്‍സിലര്‍ പ്രിയരാജേന്ദ്രന്‍, ഗുരുവായൂര്‍ ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി.മുഹമ്മദ് യാസീന്‍, ഡോ.ആര്‍.വി ദാമോദരന്‍, ഡോ.പി.ജയദേവ്, ജോസ് തരകന്‍, വരുണന്‍ കൊപ്പാര, വസന്തകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്, ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചാവക്കാട് ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ബ്രഹ്മക്കുളം സെന്റ് തേരേസാസ് കോണ്‍വെന്റ്, ഗോകുലം പബ്ലിക്ക് സ്‌കൂള്‍, ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നാടന്‍ പാട്ട്, പഞ്ചാബി ഡാന്‍സ്, മോഹനിയാട്ടം തുടങ്ങിയ പരിപാടികളാണ് അരങ്ങേറിയത്.