ചാവക്കാട്: മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്ന നിലാപാടെടുക്കുന്നതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ.
അര്‍ഹതപെട്ട മണ്ണെണ്ണ ക്വാട്ട അനുവദിക്കുക, പ്രതിമാസം മണ്ണെണ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ മത്സ്യത്തൊഴിലാളി യൂണിയന്‍ – സി.ഐ.ടി.യു തിരുവത്ര കോട്ടപ്പുറം സെന്‍്ററില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ താമസത്തിന് പ്രയാസകരമായിത്തീര്‍ത്ത തീരസംരക്ഷണ നിയമത്തിന്‍്റെ കാര്യത്തിലും അവരുടെ ഉപജീവനത്തിന് തടസ്സമായി മാറിയ ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശകുത്തകകളെ അനുവദിച്ച കാര്യത്തിലും ഇരു പാര്‍ട്ടികളും ഒരേ നിലപാടാണെന്നും അദ്ദേഹം വിശദീകരിച്ചു. പി.എ രാമദാസ് അധ്യക്ഷത വഹിച്ചു. കെ.എം അലി, എന്‍.കെ അക്ബര്‍, വി.വി അനിത, കെ.പുരുഷോത്തമന്‍, എന്‍.കെ ഗോപി, പി.പി നാരായണന്‍, എന്‍.വി സോമന്‍, കെ.കെ മുബാറക്, എ.സി ആനന്ദന്‍, എ.എ മഹേന്ദ്രന്‍, വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു.