മന്ദലാംകുന്ന് ജി.എഫ്. യൂ പി സ്കൂളില്‍  ഉപജില്ലാ അദ്ധ്യാപക ടീമും മന്ദലാംകുന്ന് ഫുട്ബോള്‍ടീമും തമ്മില്‍  സൗഹൃദ ഫുട്ബോള്‍മത്സരം നടന്നു. വിജയികളായ അദ്ധ്യാപക ടീമിനുളള ട്രോഫി വടക്കേക്കാട് സബ്ബ് ഇന്‍സ്പെക്ടര്‍ മോഹിത് കൈമാറി. പി.ടി.എ പ്രസിഡണ്ട് ടി.കെ കാദര്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളുടെ ഫുട്ബോള്‍ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മത്സരം നടന്നത്. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വന്‍കരകളിലെ ലോകരാജ്യങ്ങളെ പരിചയപെടുത്തുന്നതിനായുളള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടന്നു. കോപ്പ അമേരിക്ക വിജയികളായ ചിലിയേയും യൂറോ കപ്പ് വിജയികളായ പോര്‍ച്ചുഗലി നേയും പ്രതിനിധീകരിച്ചാണ് ടീമുകള്‍മത്സരത്തിനിറങ്ങിയത്. പുന്നയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ പി.എ ലിയാഖത്ത്, സ്കൂള്‍മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എം.എ അസീസ് മന്ദലാംകുന്ന്, പി.ടി.എ വൈസ് പ്രസിഡണ്ട് ടി.കെ യൂസഫ് എന്നിവര്‍ സംസാരിച്ചു. പ്രധാന അദ്ധ്യാപിക മോളി ടീച്ചര്‍ സ്വാഗതവും അദ്ധ്യാപകന്‍ ഇ.പി ഷിബു നന്ദിയും പറഞ്ഞു.