അബുദാബി : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പുരോഗമന ചിന്താധാരയിലുള്ള പ്രവാസികളുടെ കൂട്ടായ്മയായ ഗ്രാന്മ ഗുരുവായൂർ അബുദാബി യൂണിറ്റിന്റ നേതൃത്വത്തിൽ അബുദാബി ഖാലിദിയ ബ്ലഡ് ബാങ്കിൽ രക്തദാനം നടത്തി.

ഗ്രാന്മ ജനറൽ സെക്രട്ടറി പ്രതീഷ് ചണയൻ, പ്രസിഡണ്ട് ഇംത്യാസ്, ട്രഷറർ ഷഫീഖ്, ജോ. സെക്രട്ടറി നിസാർ ചുള്ളിയിൽ, വൈ. പ്രസിഡന്റ് അബ്ദുൾമജീദ്, അബുദാബി യൂണിറ്റ് സെക്രട്ടറി സിറാജുദ്ധീൻ, പ്രസിഡന്റ് മുഹമ്മദ് ഷാഫി, ട്രഷറർ റാഷിദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി