ചേറ്റുവ : മുനക്കക്കടവ് ഹാർബറിന്ന് വsക്കു ഭാഗം പുതിയങ്ങാടി കടവത്ത് അജ്ഞാത മൃതശരീരം കണ്ടെത്തി.
തുണിയും, ബെൽറ്റും,  നീല ഷർട്ടും ധരിച്ച അറുപതു വയസ്സ് തോന്നിപ്പിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്.
പോലീസെത്തി മൃതദേഹം കരക്കെടുത്തു. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് പുഴയിൽ മൃതദേഹം കണ്ടത്.