ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് ബദർപള്ളിക്കടുത്ത് പലചരക്ക് കട കത്തിയമർന്നു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. തൊട്ടാപ്പ് പുത്തൻപുരയിൽ നാസറിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കത്തിച്ചാമ്പലായത്. തീ ആളിപ്പടരുന്നത് കണ്ട് പരിസരവാസികൾ അണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഗുരുവായൂർ നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സും ചാവക്കാട് പേലീസും സ്ഥലത്തെത്തി. തീപിടുത്തത്തിന് കാരണം അറിവായിട്ടില്ല.